തിരുവനന്തപുരം: നമ്മളെ പെണ്ണുങ്ങൾക്ക് ഇനി ആനവണ്ടിയിൽ ചില്ലിക്കാശ് കൊടുക്കാതെ ഫ്രീയായിട്ട് മിന്നാം! കെഎസ്ആർടിസി ബസ്സിൽ പെണ്ണുങ്ങൾക്ക് ഫ്രീയായിട്ട് പോകാനുള്ള പരിപാടി ആദ്യം ഓർഡിനറി വണ്ടിയിൽ മാത്രം തുടങ്ങാൻ നമ്മളെ വലിയ മുഖ്യമന്ത്രി വി.ഡി. സതീശനും ഗതാഗത മന്ത്രി സി.പി. ജോണും കൂടി സംസാരിച്ച് ഉറപ്പിച്ചിക്ക്ണ്. അന്റെ പെരയിൽ ചെന്ന് ഇപ്പൊത്തന്നെ ഈ സന്തോഷ വർത്തമാനം പറഞ്ഞോളിൻ.
വരുന്ന ജൂൺ 15 മുതൽ ഈ വണ്ടികളിൽ കയറി പെണ്ണുങ്ങൾക്ക് ടിക്കറ്റില്ലാതെ പോവാം. ആദ്യം ഒരു നൂറ് ദിവസം ഇതൊന്ന് നോക്കും. അത് കഴിഞ്ഞ് കാര്യങ്ങളൊക്കെ ഉഷാറാണെങ്കിൽ മാത്രം ഫാസ്റ്റും സൂപ്പർഫാസ്റ്റും ഒക്കെ ഫ്രീയാക്കുന്ന കാര്യം ആലോചിക്കും.
ഇതിപ്പോ എപിഎൽ, ബിപിഎൽ നോട്ടമൊന്നുമില്ലാട്ടോ!
ഈ ഫ്രീ യാത്ര എല്ലാ പെണ്ണുങ്ങൾക്കും കിട്ടും. പൈസക്കാരെന്നോ ഇല്ലാത്തവരെന്നോ ഉള്ള ഭേദമൊന്നുമില്ല, എപിഎൽ-ബിപിഎൽ നോട്ടമൊന്നുമില്ലാതെ എല്ലാവർക്കും ഒരുപോലെ ഫ്രീയാണ്. പോരാത്തതിന് ട്രാൻസ്ജെൻഡർ വിഭാഗക്കാർക്കും ഈ വണ്ടിയിൽ ടിക്കറ്റില്ലാതെ പോവാം.
ഇനിയിപ്പോ ഫ്രീ കൊടുത്താൽ കെഎസ്ആർടിസി ആകെ പണ്ടാരടങ്ങുമെന്ന പേടിയൊന്നും വേണ്ട. പെണ്ണുങ്ങൾ ടിക്കറ്റ് എടുക്കാത്തതിന്റെ ആ പൈസ മുഴുവൻ സർക്കാർ കെഎസ്ആർടിസിക്ക് റീഫണ്ട് ചെയ്ത് കൊടുത്തോളും. ‘കെഎസ്ആർടിസി മുതലാളിമാർക്ക് ഒരു സാമ്പത്തിക ബേജാറും വേണ്ട’ എന്നാണ് മന്ത്രി സി.പി. ജോൺ കാച്ചിയത്.
പൈസ എവിടുന്നാപ്പാ വരാ?
എല്ലാ ബസ്സിലും ഫ്രീ കൊടുത്താൽ മൂന്ന് മാസത്തേക്ക് ഏതാണ്ട് 112 കോടിയുടെ വലിപ്പമുള്ള നഷ്ടം വരും. അതിപ്പൊ ഓർഡിനറിയിൽ മാത്രം ഒതുക്കിയത് കൊണ്ട് 57 കോടി രൂപയേ ചെലവ് വരൂ. ഈ പൈസ എങ്ങനെയൊക്കെ ഒപ്പിക്കും എന്ന് പഠിക്കാൻ ധനകാര്യ സെക്രട്ടറിയെത്തന്നെ ചുമതലപ്പെടുത്തിയിട്ടുണ്ട്.
യുഡിഎഫ് കൂട്ടര് വോട്ട് ചോദിക്കാൻ വന്നപ്പോ പെണ്ണുങ്ങളോട് പറഞ്ഞ പ്രധാന വാഗ്ദാനമായിരുന്നു ഈ ഫ്രീ യാത്ര. ദിവസവും 10 മുതൽ 12 ലക്ഷം വരെ പെണ്ണുങ്ങളാണ് ആനവണ്ടി ആശ്രയിച്ച് നടക്കുന്നത്. ഈ പുതിയ നിയമം വന്നാൽ ബസ്സിൽ കയറാൻ ഇനിയും ആളുകൾ കൂടുമെന്നാണ് കണക്കുകൂട്ടൽ. എന്തായാലും ബാക്കി വിവരങ്ങൾ മുഖ്യമന്ത്രി സതീശൻ തന്നെ നേരിട്ട് വന്ന് പ്രഖ്യാപിക്കും.
why leonardo dicaprio had to wait 22 years to win his first oscar
women can now travel free on ksrtc buses under the new scheme, initially available only on ordinary services. here are the eligibility details and what passengers need to know.

